മാഹി: മയ്യഴിയിലെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ പോണ്ടിച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി സായി ജെ ശരവണൻ കുമാർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. കാലത്ത് മാഹി മൈതാനിയിലാണ് ദേശീയ പതാക ഉയർത്തൽ ചടങ്ങ് നടന്നത്.
പോണ്ടിച്ചേരി പൊലീസ്,ഐ. ആർ.ബി ,എൻ.സി.സി,മാഹി കേന്ദ്രീയ വിദ്യാലയം , പന്തക്കൽ നവോദയ വിദ്യാലയം, ജെ.എൻ.എച്ച്.എസ്.എസ് മാഹി, സി.ഇ.ബി.എച്ച്.എസ്.എസ്മാഹി,ഐ.കെ.കെ.എച്ച്.എസ്.എസ്. മാഹി,
വി.എൻ .പി.എച്ച്.എസ്.എസ് പള്ളൂർ ,ഉസ്മാൻ ജി.എച്ച് .എസ് . ചാലക്കര,എക്സൽ പബ്ലിക്ക് സ്കൂൾ ചാലക്കര ,
സെന്റ് തെരേസാസ് എച്ച്.എസ്.എസ്. പള്ളൂർ, മുതലായ വിദ്യാലയങ്ങൾ പരേഡിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പരിപാടികൾക്ക് മാറ്റ് കൂട്ടി.
ഇന്ന് വൈകിട്ട് 3 മണിക്ക് ഇരട്ടപ്പിലാക്കൂൽ മുനിസിപ്പൽ ഹാളിൽ മന്ത്രി സായി ജെ ശരവണൻ കുമാർ ജനസമ്പർക്ക യോഗത്തിൽ പങ്കെടുക്കും.