തലശ്ശേരി: രാജ്യത്തിന്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യദിനം കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വിമുക്ത ഭടൻ പോത്തങ്ങാട്ട് നാരായണൻ ദേശീയ പതാക ഉയർത്തി.ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി സ്വതന്ത്രദിന സന്ദേശം നൽകി. ക്ഷേത്രസെക്രട്ടറി പി കെ സതീഷ് കുമാർ മുഖ്യഭാഷണം നടത്തി അഞ്ജന വിജയൻ ദേശഭക്തി ഗാനം ആലപിച്ചു. കൊച്ചു മിടുക്കി ഗൗരി നന്ദ ധീര ദേശാഭിമാനികളെ കുറിച്ചുള്ള പ്രസംഗം നടത്തി. ഒ വി ജയൻ, കണ്ടോത് രാജീവൻ, സന്തോഷ് തുണ്ടിയിൽ, ഷജീഷ് സി ടി കെ ,രാജേഷ് കെ, രൂപേഷ് ബ്രഹ്മം, ഹരീഷ് ബാബു, മജീഷ് ടി തപസ്യ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.മധുര വിതരണം നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.