Latest News From Kannur

നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

0

പാനൂർ :  വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിലേക്ക് പാർട്ടി പ്രവർത്തനം സജ്ജമാക്കുന്നതിന്റെ ഭാഗമായി ലോക് താന്ത്രിക്ക് ജനതാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നേതൃ കൺവെൻഷൻ സംഘടിപ്പിച്ചു. 2024 ജനുവരി 17ന് പിആർ അനുസ്മരണ റാലി വരെയുള്ള 5 മാസത്തെ പ്രവർത്തന പരിപാടികൾ യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. താഴെത്തട്ടിലുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിനായി പഞ്ചായത്ത് തലത്തിൽ വാർഡ് കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറിമാർ വരെ പങ്കെടുക്കുന്ന പഞ്ചായത്ത് നേതൃ കൺവെൻഷനുകൾ വിളിച്ചു ചേർക്കാനും തീരുമാനിച്ചു. കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കരുവാങ്കണ്ടി ബാലൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. പി.ചന്ദ്രൻ, മഹിളാ ജനത സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ, കിസാൻ ജനത ജില്ലാ പ്രസിഡൻ്റ് കെ.കുമാരൻ, പി.കെ.പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, മണ്ഡലം ജനറൽ സെക്രട്ടറി പി. ദിനേശൻ എന്നിവർ പ്രസംഗിച്ചു, പ്രവർത്തന രൂപരേഖയുമായി ബന്ധപ്പെട്ട ചർച്ചയിൽ പന്ന്യോടൻ ചന്ദ്രൻ, പി.ഷൈറീന, കെ.പി. അശ്വതി, പി.പി.പവിത്രൻ,സി.കെ. കുഞ്ഞിക്കണ്ണൻ, സി.കെ. രഞ്ജിത്ത്, പി.വി.അനന്തകൃഷ്ണൻ, എം.ശ്രീജ, പി.പി.ഉണ്ണികൃഷ്ണൻ പാനൂർ,

എസ്.കുഞ്ഞിരാമൻ, രാജു എക്കാൽ, കെ.രാജൻ, വി.പി.പ്രേമകൃഷ്ണൻ, സുധി പിള്ള,  തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.