മാഹി: ചാലക്കര ശ്രീ നാരായണ മഠം ഗോൾഡൻ ജൂബിലി ആഘോഷചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിദ്യാർത്ഥി പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങ് വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.
ജാതീയമായ ഉച്ചനീചത്തങ്ങളാൽ ദുഷിച്ചുപോയ കേരള സമൂഹത്തെ മനുഷ്യർക്ക് പാർക്കാവുന്ന ഇടമാക്കി മാറ്റിയതാണ് ശ്രീനാരായണ ഗുരുവിന്റെ മഹത്തായ സംഭാവനയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മഠത്തിന്റെ പരിധിയിലുള്ള എസ് എസ് എൽ സി, പ്ലൂസ് ടു വിജയികളായ 38 ഓളംവിദ്യാർത്ഥി പ്രതിഭകൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.
മഠം പ്രസിഡന്റ് എ. ദാമോദരൻ അധ്യ ക്ഷത വഹിച്ചു. സരോഷ് മുക്കത്ത്, കെ ശ്യാം സുന്ദർ, കെ വി സന്ദീവ് എന്നിവർ സംസാരിച്ചു.