പാനൂർ: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് രാജ്യവും കേരളസംസ്ഥാനവും മാറിയിരിക്കുകയാണ്. മണിപ്പൂർ കണ്ട് ഭയപ്പെട്ട് കഴിയുന്ന നമ്മൾ ആലുവയിലെ പെൺകുട്ടിയുടെ കൊലപാതക വാർത്ത കേട്ട് ഞെട്ടിത്തരിക്കുകയാണ്.
ജിഷ വധം രാഷ്ട്രീയ ആയുധമാക്കിയവർ ആലുവ പെൺകുട്ടിയുടെ മരണത്തിൽ മാപ്പ് പറഞ്ഞ് ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡണ്ടായി ബിന്ദു കെ സി ചുമതലയേറ്റെടുക്കുന്നതിനോടനുബന്ധിച്ച് പാനൂർ ഹൈസ്കൂളിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ശ്രീജ മoത്തിൽ പറഞ്ഞു. പാനൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രീത അശോക് അധ്യക്ഷത വഹിച്ചു.മല്ലിക നാരായണൻ,വി സുരേന്ദ്രൻ മാസ്റ്റർ, ,കെ പി സാജു,സന്തോഷ് കണ്ണംവെള്ളി ,കെ പി ഹാഷിം,മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ,ഷീന ഭാസ്ക്കർ,നിഷിത ചന്ദ്രൻ,ഗീത കൊമ്മേരി,ജവഹർ ബലമഞ്ച് ജില്ല ചെർമാർസി വി എ ജലീൽ, കെ രമേശൻ,പ്രജീഷ് പി പി, തുടങ്ങിയവർ പ്രസംഗിച്ചു.