പാനൂർ : പാനൂർ നഗരസഭയിലെ പള്ളിക്കുനി ബാണേമ്മൽ – ചാലു പറമ്പത്ത് നടപ്പാത ഉദ്ഘാടനം ചെയ്തു.പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ നടപ്പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഇരുപത്തി ഏഴാം വാർഡ് വികസന സമിതിയുടെ നേത്യത്വത്തിൽ എസ്.എസ്.എൽ.സി , +2 ഉന്നത വിജയി കൾക്കും കുടുംബശ്രീ അരങ്ങ് 2023 വിജയി കൾക്കും അനു മോദനം സംഘടിപ്പിച്ചു. കരിയാട് പള്ളിക്കു നി പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ വി. നാസർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിന്ദു മോനാറത്ത് അധ്യക്ഷത വഹിച്ചു. എൻ.സി.ടി ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു. എൻ.സി.ടി വിജയകുമാർ ,ബാബുരാജ് മാസ്റ്റർ, ബാബു ബാണേമ്മൽ , സന്തോഷ് വി കരിയാട്,
പി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ മിക്ക വിദ്യാർത്ഥികളും , രക്ഷിതാക്കളും ഉദ്ഘാടന – അനുമോദന പരിപാടികളിൽ പങ്കെടുത്തു.