ന്യൂ മാഹി : ന്യൂ മാഹി ടൗണിലെ ദേശീയ പാതയിലെ ശോച്യാവസ്ഥയും മാഹിപ്പാലത്തിന്റെ തകർച്ചയും മണിക്കൂറുകളോളം ഗതാഗത കുരുക്കിന് കാരണമാവുകയാണ് ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ഡി വൈ എഫ് ഐ ന്യൂ മാഹി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
ന്യൂ മാഹി ടൗണിലെ യു കെ സലീം നഗറിൽ ജില്ലാ കമ്മിറ്റി അംഗം വിഷ്ണു പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹേമന്ത് സി വി , അലീഷ കെ പി , അൻജുൻ എം കെ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സുബിൻ വി എം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലിജിൽ
നളളക്കണ്ടി, നിഥിൻ പൊന്ന്യം, അശ്വിൻ കോടിയേരി, സന്ദേശ് പ്രദീപ്, ഫിദ പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹേമന്ത് സി വി ( പ്രസിഡണ്ട് ) നിലാ എം പി , രോഹിത്ത് സുധാകരൻ (വൈസ് പ്രസിഡന്റ്മാർ )അലീഷ കെ പി , പ്രജോദ് വി എം (ജോയന്റ് സെക്രട്ടറിമാർ ) അൻജുൻ എം കെ (ട്രഷറർ)എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post