Latest News From Kannur

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

0

കായലോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ താഴെ കായലോട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

താഴെ കായലോടും പരിസര പ്രദേശങ്ങളിലും തെരുവുവിളക്കുകൾ കത്താതതിനെ തുടർന്ന് മാസങ്ങളായി കൂരിരുട്ടിലാണ്.
തെരുവു വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കാത്ത വേങ്ങാട് പഞ്ചായത്തിനെതിരെ പറമ്പായി 69 , 71 ബൂത്ത്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. പുരുഷോത്തമൻ പി, മനോജ്‌ എ ,ലിജീഷ് പി കെ,കെ കെ പ്രസാദ്,സജീവൻ പി പി, അഭിജിത്ത് എം ,മനോജ്‌ എം,ജീഷ് എ തുടങ്ങിയവർ പ്രതിഷേധപരിപാടിക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.