പാനൂർ: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമമവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് മഹിളാ ജനത നഗരത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ചന്ദ്രിക പതിയൻ്റവിട അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് ഉഷ രയരോത്ത്,എം.ശ്രീജ,രവീന്ദ്രൻ കുന്നോത്ത്, പി.ഷൈറീന,സിനി കുന്നോത്ത്പറമ്പ് എന്നിവർ സംസാരിച്ചു. കെ.പി.ഗിരിജ, ഷിജിന പ്രമോദ്, നീനാ ഭായ്, എം.സി. അനിത, പി.കെ.പ്രസീത, സവിത പാലക്കൂൽ എന്നിവർ നേതൃത്വം നൽകി.