പാനൂർ : മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ കെ എസ് ടി എ പാനൂർ ഉപജില്ല വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കെ എസ് ടി എ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗം സി കെ ബിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ പി അനിത, ഉപജില്ലാ സെക്രട്ടറി കെ റിനീഷ് എന്നിവർ പ്രസംഗിച്ചു.ഉപജില്ല പ്രസിഡണ്ട് അമൃത ചന്ദ്ര അധ്യക്ഷത വഹിച്ചു. സി എം ബിഷ സ്വാഗതം പറഞ്ഞു.