പാനൂർ : പാനൂർ ഉപജില്ലയിലെ ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്കായ് സമഗ്ര ശിക്ഷാ കേരളം, പാനൂർ ബി.ആർ.സി കാർട്ടൂൺ ശില്പശാല സംഘടിപ്പിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബൈജു കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് എസ്.എസ് കെ കണ്ണൂർ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഇ.സി വിനോദ് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി വിദ്യാഭ്യാസ ജില്ലാ എച്ച്.എം ഫോറം സെക്രട്ടറി സുധീന്ദ്രൻ സി.പി മുഖ്യാതിഥിയായി.എസ് എസ് കെ ‘ഡി.പി ഒ ഡോ: രമേശൻ കടൂർ, എം.പി.വിനോദൻ, രൂപേഷ് വി.എൻ, എന്നിവർ സംസാരിച്ചു.ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു.കാർട്ടൂൺ രചനയുടെ സാധ്യതകൾ കണ്ടെത്താനും, പ്രാഥമിക പ0ന രീതി മനസ്സിലാക്കാനും രചനാരീതി തിരിച്ചറിയാനും ശില്പശാലയിലൂടെ സാധ്യമായി.പ്രശസ്ത കാർട്ടൂണിസ്റ്റ് സുരേന്ദ്രൻ വാരച്ചാൽ ശില്പശാലക്ക് നേതൃത്വം നല്കി.ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.വി. അബ്ദുൾ മുനീർ സ്വാഗതവും ബി.ആർ.സി. സംഗീത അധ്യാപകൻ പ്രമോദ് കുമാർ. നന്ദിയും പറഞ്ഞു.