Latest News From Kannur

ചാന്ദ്രയാൻ 3 മാതൃകാ പ്രദർശനം

0

പാനൂർ :  വിദ്യാർഥികളുടെ സംശയങ്ങൾ ക്രോഡീകരിച്ചു കൊണ്ട് സയൻസ് ക്ലബ്ബ് വിദ്യാർഥികളും അധ്യാപകരും ചന്ദ്രയാൻ മാതൃകാ പ്രദർശനം ശ്രദ്ദേയമായി. വിദ്യാർഥികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനും ശാസ്ത്രീയാഭിരുചി വളർത്തുന്നതിനും അവരുടെ കഴിവും അറിവും വദ്ധിപ്പിക്കുന്നതിനും ഈ മാതൃകാ പ്രദർശനം സഹായകമാകും പൂക്കോം മുസ്ലീം എൽ.പി സ്ക്കൂളിൽ വെച്ച് നടന്ന പ്രദർശനം വാർഡ് കൗൺസിലർ സി.എച്ച് സ്വാമി ദാസൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ.പി അസീസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഡോ. റാഷിദ് അബ്ദുള്ള എം.പി ടി എ . പ്രസി സണ്ട് റാഹിയ, പി.ടി.എ പ്രതിനിധികളായ എൻ പി ഷബില, ടി.കെ. അമീറ, മുഹമ്മദ് നഷീദ്, എം നീരജ് രാജ്, സംസാരിച്ചു.

Leave A Reply

Your email address will not be published.