പാനൂർ:
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക, ജനങ്ങളിൽ ഭിന്നത സൃഷ്ടിക്കുന്ന ബി.ജെ.പിയെ തിരിച്ചറിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നാളെ പാനൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ബസ് സ്റ്റാൻ്റ് പരിസരത്ത് വൈകുന്നേരം അഞ്ചു മണിക്ക് എൽ.ജെ.ഡി.ജില്ലാ പ്രസിഡൻ്റ് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.