മൊകേരി : മൊകേരി ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പൻസറി യും ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ – ആയുർവേദ – എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ പരിശീലന യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ നിർവ്വഹിച്ചു.
അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് ഹോമിയോ ഡിസ്പൻസറിയിൽ വെച്ച് നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.പി.റഫീഖ് അധ്യക്ഷത വഹിച്ചു. ആയുർവേദ
ഡോക്ടർ ആതിര യോഗയുടെ പ്രാധാന്യവും പദ്ധതി വിശദീകരണവും കെ.വി. മുകുന്ദൻ, ടി.പി രാജൻ, വി.പി.ഷൈനി
സ്വപ്ന ടെയ്നർ എന്നിവർ ആശംസയും ഹോമിയോ ഡോക്ടർ ഹെന സ്വാഗതവും പറഞ്ഞു.