Latest News From Kannur

ഇന്നും തെരുവുനായ ആക്രമണം; തൃശൂരില്‍ 10 പേര്‍ക്ക് കടിയേറ്റു.

0

തൃശൂര്‍: സംസ്ഥാനത്ത് ഇന്നും തെരുവുനായ ആക്രമണം. തൃശൂര്‍ വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ പത്തുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.റോഡിലൂടെ നടന്നുപോയവര്‍ക്കാണ് നായയുടെ കടിയേറ്റത്. വല്ലച്ചിറ ഭാഗത്തായിരുന്നു ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് പൂച്ചന്നിപ്പാടം ഭാഗത്തേക്കും ഊരകം ഭാഗത്തേക്കും ഈ നായ പോയതായി നാട്ടുകാര്‍ പറയുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. നായക്ക് പേവിഷബാധ ഉണ്ടോയെന്നും സംശയമുണ്ട്. പിന്നീട് നായയെ വാഹനം ഇടിച്ചു ചത്ത നിലയില്‍ ഊരകത്ത് നിന്നും കണ്ടെത്തി.

Leave A Reply

Your email address will not be published.