Latest News From Kannur

പ്രതിഭാ സംഗമം 2023 ജൂൺ 25 ന്

0

കതിരൂർ :

കതിരൂർ മഹാത്മ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം 2023 ജൂൺ 25 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പൊന്ന്യം പുല്ലോടി ഇന്ദിരാഗാന്ധി സ്മാരക ഹാളിൽ നടത്തുന്നു. എസ്.എസ്.എൽ സി , പ്ലസ് ടു 2023 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികളെ മഹാത്മ സർഗ്ഗവേദി ആദരിക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിഭ സംഗമം പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാമെന്ന് മഹാത്മാ സർഗ്ഗവേദി ചെയർമാൻ പി.ജനാർദ്ദനൻ , സംഘാടക സമിതി ചെയർമാൻ എ.വി.രാമദാസൻ എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.