മാഹി: ദേശീയ റാങ്കിംങ്ങ് പട്ടികയിൽ മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് ഈ വർഷവും ഇടം നേടി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ നിലവാരം പരിശോധിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂക്ഷനൽ ഫ്രെയിം വർക്ക് കോളേജ് വിഭാഗത്തിൽ പുതുച്ചേരി സംസ്ഥാനത്തെ കോളേജുകളിൽ മാഹി കോളേജ് 101 നും 150 നുമിടയിലുള്ള റാങ്ക് പട്ടികയിൽ ഇടം നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 50 റാങ്കോടെ പുതുച്ചേരി ലാസ് പേട്ടിലെ കാഞ്ചി മാമുനിവർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോസ്റ്റ് ഗ്രാഡുവേറ്റ് സ്റ്റഡിസ് & റിസേർച്ച് കോളേജ് ഒന്നാമതെത്തി. രാജ്യത്തെ 200 കോളേജുകളിൽ പുതുച്ചേരിയിൽ 2 കോളേജുകളാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഓവറോൾ റാങ്കിംങ്ങ് പട്ടികയിൽ 39 റാങ്ക് നേടി ജിംപ്മെർ ഒന്നാമതായി.101 നും 150 നുമിടയിലുള്ള റാങ്ക് പട്ടികയിൽ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയും ശ്രീ ബാലാജി വിദ്യാപീഠ് മഹാത്മാഗാന്ധി മെഡിക്കൽ കോളേജ് കാമ്പസ് ഇടം നേടി.