പാനൂർ : പ്ലസ് വൺ സീറ്റ് അധിക ബാച്ചുകൾ വർധിപ്പിക്കുക, പ്രൊഫസർ കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്എം എസ് എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പെരിങ്ങത്തൂരിൽ റോഡ് ഉപരോധിച്ചു. എം എസ് എഫ് കൂത്തുപറമ്പ് നിയോജകാ മണ്ഡലം പ്രസിഡന്റ് അനസ് കുട്ടക്കെട്ടിലിന്റെ അദ്ധ്യക്ഷതയിൽ എം.എസ്.എഫ് ജില്ല ട്രഷറർ സാദിഖ് പാറാട് ഉദ്ഘാടനം ചെയ്തു. അഫ്നാസ് കൊല്ലത്തി,നിഹാൽ എം പി കെ,അൽഫാൻ പെരിങ്ങത്തൂർ, ഇജാസ് അണിയാരം, അഫ്രീദ് ചോക്കണ്ടി,ഷാനിഫ് പി,സുഹൈൽ കീപ്പാറ എന്നിവർ സംസാരിച്ചു.