മാഹി: കോവിഡു പ്രതിസന്ധി കാലത്ത് കുട്ടികള്‍ക്കു നഷ്ടമായ നല്ല വിദ്യാലയാനുഭവങ്ങള്‍ തിരിച്ചു നല്കാനും ആഹ്ളാദ പൂര്‍ണ്ണമായ വിദ്യാലയ അന്തരീക്ഷമൊരുക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മക്ക് കഴിയണമെന്ന് മാഹി.എം.എല്‍.എ.രമേഷ് പറമ്പത്തു പറഞ്ഞു.
ചാലക്കര ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവേശനോത്സവങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള നല്ല തുടക്കമാണെന്നും രമേഷ് പറമ്പത്ത് അഭിപ്രായപ്പെട്ടി.
യു.കെ.ജി വിഭഗത്തിലെ കൊച്ചു മിടുക്കന്‍ ഷാരവ് കൃഷ്ണ ഷാജിയുടെ കളിച്ചെണ്ട മേളത്തോടെയാണ് അക്ഷരമുറ്റം പ്രവേശനോത്സവം പരിപാടികൾ തുടങ്ങിയത്.
അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ.വക.സന്ദീവ് അധ്യക്ഷത വഹിച്ചു.
പള്ളൂര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ.വി.പ്രസാദ് പ്രവേശനോത്സവ ദിന സന്ദേശം നല്കി
കെ.രസ്ന,റഷീദ് അടുവാട്ടില്‍, മിനി തോമസ് സബ്,തങ്കലതകെ.എം,
വിദ്യാസാഗർ പി.എം തുടങ്ങിവര്‍ ആശംസകൾ നേര്‍ന്നു. ടി.എം.സുധാകരൻ വിദ്യാര്‍ഥികള്‍ക്കു അഞ്ചു കോപ്പി കേരള കൗമുദി പത്രം കുട്ടികള്‍ക്കു കൈമാറി വിദ്യാലയത്തില്‍ എന്റെ കൗമുദി പദ്ധതിക്കു തുടക്കമിട്ടു.
പ്രധാനാധ്യാപകന്‍ എം.മുസ്തഫ സ്വാഗതവും അമയാസുധീര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്നു കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
ചടങ്ങില്‍
പാഠ പുസ്തക വിതരണം പ്രധാനാധ്യാപകന്‍ എം.മുസ്തഫയും സഹ പ്രധാനാധ്യാപിക A.T.പത്മജയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു