Latest News From Kannur

ജമ്മു കശ്മീരില്‍ വീണ്ടും സിവിലിയന്‍മാര്‍ക്ക് നേരെ ഭീകരാക്രമണം.

0

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സിവിലിയന്‍മാര്‍ക്ക് നേരെ ഭീകരാക്രമണം. രാജസ്ഥാനില്‍ നിന്നുള്ള ബാങ്ക് മാനേജറെ ഭീകരര്‍ വെടിവച്ചു കൊന്നു. മൂന്ന് ദിവസത്തിനിടെ സിവിലിയന്‍മാര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്.

 

കുല്‍ഗാമിലാണ് സംഭവം. ഇലാഹി ദേഹതി ബാങ്ക് മാനേജറായ വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയ് കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞദിവസം കശ്മീരി പണ്ഡിറ്റിന് നേരെയായിരുന്നു ആക്രമണം. അധ്യാപികയെ ഭീകരര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് കശ്മീരി പണ്ഡിറ്റ് തന്നെയായ സര്‍ക്കാര്‍ ജീവനക്കാരനെയും സമാനമായ നിലയില്‍ കൊലപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.