മാഹിയിലെ ഭിന്ന ശേഷിക്കാർക്കായുള്ള ഏക സ്കൂൾ ആയ ചെറുകല്ലായിലെ സ്നേഹ
സദനിൽ ജൂൺ 1 ന് പ്രവേശനോത്സവം സംഘടിപ്പിച്ചു.
സ്നേഹ സദൻ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള ഈ സ്ഥാപനത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സ്പെഷൽ ടീച്ചർ മാരുടെയും തൊറാപ്പിസ്റ്റ് മാരുടെയുമടക്കം സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സഹൃദയരുടെ സഹയത്തോടെ സൗജന്യമായാണ് പഠന സൗകര്യം ഏർപ്പെടുത്തുന്നത്.
പ്രവേശനത്സവത്തോടനുബദ്ധിച്ച് മാഹി ലയൺസ് ക്ലബ്ബ് ലേഡീസ് ഫോറം
സ്കൂൾ വിദ്യാർത്ഥികൾക്കായി നൽകിയ ബാഗും പഠനോപകരണങ്ങളും പ്രശ്സത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അസീസ് മാഹി ഉത്ഘാടനം ചെയ്തു സമ്മാനിച്ചു.
ലേഡി ലയൺസ് അംഗങ്ങളായ അമിത രാജേന്ദ്രൻ, വിനയ, സോണി സുജിത്ത് , മാഹി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് രാജേഷ്. വി. ശിവദാസ്, രാജേന്ദ്രൻ , സുജിത്ത്. എന്നിവർ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സ്നേഹ സദൻ ട്രസ്റ്റ് മെമ്പർമാരായ കെ.പി. സുനിൽ കുമാർ , സജിത്ത് നാരായണൻ , ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു. സ്കൂളിലേക്കായുള്ള പ്രവേശനം തുടരുന്നതായും അഡ്മിഷൻ ആവശ്യമുള്ളവർക്ക് 9447193371 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിച്ചു.