Latest News From Kannur

കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു

0

കൊച്ചി: കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം. ഓവര്‍ടേക്കിങ് പാടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

 

കൊച്ചി നഗര പരിധിയില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങള്‍ ഓട്ടോറിക്ഷകള്‍ക്കും ബാധകമാക്കണമാണെന്ന് കോടതി ഉത്തരവിട്ടു. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.