Latest News From Kannur

പത്തു ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി; യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ; അറസ്റ്റിലായവരിൽ ടെക്നോപാർക്ക് ജീവനക്കാരും

0

കോഴിക്കോട്: വയനാട്ടിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നൂ പേർ പിടിയിൽ. വിപണിയിൽ പത്തു ലക്ഷം വില വരുന്ന നൂറുഗ്രാം മയക്കുമരുന്നാണ് സംഘത്തിൽ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അമൃതം വീട്ടിൽ യദുകൃഷ്ണൻ (25), പൂന്തുറ പടിഞ്ഞാറ്റിൽ വീട്ടിൽ ശ്രുതി എസ്.എൻ (25), കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി നൗഫത്ത് മഹൽ നൗഷാദ് പി ടി(40 ) എന്നിവരാണ് പിടിയിലായത്. യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരാണ്.

ബംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്നതിനിടെ കേരള കർണ്ണാടക അതിർത്തിയിൽ വാഹന പരിശോധനക്കിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Leave A Reply

Your email address will not be published.