Latest News From Kannur

വിനോദസഞ്ചാരത്തിനിടെ കാൽപാദം പാറയിടുക്കിൽ കുടുങ്ങി; പൊന്മുടിയിൽ യുവതിക്ക് രക്ഷയായി പൊലീസ്

0

തിരുവനന്തപുരം: പൊന്മുടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുടെ കാൽപാദം പാറയിടുക്കിൽ കുടുങ്ങി. പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അരകിലോമീറ്ററോളം ചുമന്നാണ് യുവതിയെ വാഹനത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ അപ്പർ സാനിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം.

കോട്ടയം മണക്കാടുനിന്ന് ഭർത്താവിനൊപ്പമാണ് യുവതി വിനോദ സഞ്ചാരത്തിന് എത്തിയത്. പാറക്കൂട്ടങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ കാൽപാദം കുടുങ്ങുകയായിരുന്നു. കുഴ തെറ്റിയതോടെ പിന്നെ നടക്കാൻ വയ്യാതായി. തുടർന്ന് സഹായത്തിനായി ഭർത്താവ് പൊന്മുടി സ്റ്റേഷനുമായി ബന്ധപ്പെട്ടു.

ആംബുലൻസ് ലഭിക്കാതായതോടെ എസ്ഐ എസ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. യുവതിയെ കസേരയിൽ ഇരുത്തി ചുമന്ന് വാഹനത്തിലെത്തിച്ചു. വിനോദസഞ്ചാരികളും സഹായത്തിനെത്തി. യുവതിയെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

 

Leave A Reply

Your email address will not be published.