Latest News From Kannur

അധ്യാപകരെ കോവിഡ് ഡ്യൂടിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ഡ്യൂടിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും ഓൺലൈൻ ക്ലാസുകൾക്ക് അധ്യാപകരുടെ സാന്നിധ്യം വിദ്യാലയ പ്രവർത്തനങ്ങളിൽ അനിവാര്യമായി തീർന്നിരിക്കുന്നതിനാലുമാണ് അധ്യാപകരെ കോവിഡ് ഡ്യൂടിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദേശിച്ചത്.

ജില്ലാ കലക്ടർമാർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യാഴാഴ്ച പറഞ്ഞിരുന്നു.

അതേസമയം കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.

Leave A Reply

Your email address will not be published.