വാരിയംകുന്നൻ; പിന്മാറിയത് സംഘപരിവാർ ഭീഷണി കൊണ്ടല്ല: ആഷിക് അബു
വാരിയംകുന്നൻ സിനിമയിൽ നിന്നും, പിന്മാറിയത് പ്രൊഫഷണൽ പ്രശ്‌നമാണെന്ന നിലപാടുമായി സംവിധായകൻ ആഷിക് അബു. ഒരു മലയാളം ചാനൽ ചർച്ചയിലാണ് സംവിധായകൻ തന്റെ നിലപാട് അറിയിച്ചത്. ആഷിക് അബുവിന്റെ മറുപടിയിൽ നിന്നും:
”വാരിയംകുന്നൻ സിനിമയുടെ പ്രീ – പ്രൊഡക്ഷൻ ജോലികൾ ഏകദേശം എട്ട് വർഷങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്. അൻവർ റഷീദ് ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രൊജകട് ഏറ്റെടുത്തത്. തമിഴിൽ പ്രമുഖ നടനായിരുന്നു ആ സമയത്ത് വാരിയം കുന്നനെ അവതരിപ്പിക്കാൻ വേണ്ടി നിശ്ചയിച്ചത്. ട്രാൻസ് പുറത്തിറങ്ങിയതിന് ശേഷം അൻവർ റഷീദ് വാരിയം കുന്നനിൽ നിന്ന് ഒഴിവായി. പിന്നീടാണ് എന്നിലേക്കും, പൃഥ്വിരാജിലേക്കും ചിത്രം എത്തുന്നത്. എന്റെ പിന്മാറ്റത്തിന് കാരണം തികച്ചും പ്രൊഫഷണൽ മാത്രമാണ്. സംഘപരിവാർ നടത്തിയ പ്രതിഷേധങ്ങളോ മറ്റുള്ള കാര്യങ്ങളോ ഇതുമായി ബന്ധമില്ല’.