Latest News From Kannur

മഹാ നടൻ മമ്മൂട്ടിയ്ക്ക് സപ്തതി; ആഘോഷം സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെ

0

 

മെഗസ്റ്റാർ മമ്മൂട്ടി സെപ്റ്റംബർ 7ന് സപ്തതി ആഘോഷിക്കുന്നു. മലയാള സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് മമ്മൂട്ടി തന്റെ സപ്തതി ആഘോഷിക്കുന്നത്.

സെപ്റ്റംബർ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. 1971 ആഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ ആണ് മമ്മൂട്ടിയുടെ ആദ്യ സിനിമ. ആദ്യ സിനിമയ്ക്ക് ശേഷം പിന്നെയും ഒൻപത് വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തിൽ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാൽ 1980 ൽ റിലീസ് ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിലൂടെ. പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ ആദ്യ പേര്. സിനിമയിൽ സജീവമായതിനു ശേഷമാണ് മമ്മൂട്ടി എന്ന പേര് താരം സ്വീകരിച്ചത്.

Leave A Reply

Your email address will not be published.