കൊളീജിയം സംവിധാനം അവസാനിക്കും?; ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി : ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ കൊളീജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) രൂപീകരിക്കണമെന്ന് ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകന്‍ മാത്യു നെടുമ്പാറ കോടതിയില്‍ എന്‍ജെസി വിഷയം വാക്കാല്‍ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുമെന്ന് പറഞ്ഞത്. കൊളീജിയം സംവിധാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും എന്‍ജെഎസി വിധി വീണ്ടും പരിശോധിക്കാനും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
മുന്‍ ബെഞ്ചുകള്‍ തന്റെ വാദങ്ങള്‍ വേണ്ടത്ര പരിഗണിച്ചില്ലെന്നും മാത്യു നെടുമ്പാറ ഉന്നയിച്ചു. അപ്പോഴാണ് അതു നോക്കാം എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം വിദേശ ജഡ്ജിമാരും അപ്പോള്‍ ഉണ്ടായിരുന്നു.
ഉന്നത കോടതികളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്കും സിവില്‍ സമൂഹത്തിനും അവകാശം നല്‍കുന്ന എന്‍ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും 99-ാമത് ഭരണഘടനാ ഭേദഗതിയും സുപ്രീം കോടതി 2015 ല്‍ നിരസിച്ചിരുന്നു. 4:1 എന്ന ഭൂരിപക്ഷത്തിലാണ് കോടതി NJAC നിയമവും ഭരണഘടനാ ഭേദഗതിയും തള്ളിയത്.