Latest News From Kannur

ശാസ്ത്രമേളയിലെ അധ്യാപകരുടെ പങ്കാളിത്തം ശ്രദ്ധേയമായി

0

മാഹി : മേഖല ശാസ്ത്രമേളയിൽ കുട്ടികൾക്കൊപ്പം അധ്യാപകരും മത്സരാർത്ഥികളായി വന്നപ്പോൾ കുട്ടികളിൽ ആ കാഴ്ച ആവേശവും കൗതുകവും ഉണർത്തി. ചെമ്പ്ര ഗവൺമെൻറ് എൽപി സ്കൂളിലെ പ്രധാന അധ്യാപിക എ. വി. സിന്ധു, അവറോത്ത് ഗവ. മിഡൽ സ്കൂൾ ചിത്ര കല അധ്യാപകൻ ടി. എം. സജീവൻ, പിഎം ശ്രീ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ ജയിംസ് സി. ജോസഫ് എന്നിവരാണ് അധ്യാപക മത്സരാർത്ഥികളായി എത്തിയത്.
ചിത്രകലയിലെ സാങ്കേതികരീതികൾ, വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള രചനകൾ, ഗോൾഡൻ റേഷ്യൂ, ഫിബോനാച്ചി സ്വീകൻസ് ഇൻ നാച്ചുറൽ, പ്രോട്രയിറ്റ്, കൊളാഷ്, ഇന്ത്യയിലെ വിവിധ നാടൻകലകൾ ലോകോത്തര ചിത്രകാരൻമാരും ചിത്രങ്ങളും എന്നിവയെ പാഠഭാഗങ്ങളുമായി കൂട്ടിയിണക്കിയാണ് ടി. എം. സജീവൻ പ്രദർശനത്തിനെത്തിയത്.
അന്താരാഷ്ട്ര ഹിമാനി വർഷത്തോടെ അനുബന്ധിച്ച് മഞ്ഞു മലകളുടെ നിശ്ചലരൂപവും അവ ഉരുകുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഹിമക്കരടിയും, ഭൂമിയെ വിഴുങ്ങുന്ന പ്ലാസ്റ്റിക്ക് ഭൂതത്തെയുമാണ് മലയാളം അധ്യാപകൻ ജയിംസ് സി. ജോസഫ് അവതരിപ്പിച്ചത്. മഴസംരക്ഷണം വീടുകളിൽ എങ്ങനെ പ്രാവർത്തിമാക്കം എന്ന വിഷയവുമായി പ്രധാനാധ്യാപക സിന്ധുവും ശാസ്ത്രമേളയിലെ താരങ്ങളായി.

Leave A Reply

Your email address will not be published.