മാഹി ആനവാതുക്കൽ വേണുഗോപാലാലയം ഏകാദശി മഹോത്സവം ചൊവ്വാഴ്ച്ച വൈകിട്ട് ആറിനു ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം മേൽശാന്തി വേണു ശാന്തിയുടെ കർമ്മികത്വത്തിൽ കൊടിയേറി ശേഷം പുതിയപുരയിൽ തറവാട്ടിൽ നിന്നു കളഭം വരവ് ചടങ്ങും നടന്നു.
26നു വൈകിട്ട് 7നു മഞ്ചക്കൽ ശ്രീനാരായണ മഠത്തിൽ നിന്നു ദേശവാസികളുടെ കാഴ്ച വരവ്. തുടർന്ന് കൈകൊട്ടികളി,
27നു വൈകീട്ട് 7നു അഴിയൂർ കുന്നും മഠത്തിൽ കളരി ഭഗവതി ക്ഷേത്രത്തിൽ നിന്നും 28നു വളവിൽ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും 29നു ചെറിയത്ത് മണ്ടോള ക്ഷേത്രത്തിൽ നിന്നും
30നു കരുവയൽ ദേശത്ത് നിന്നും കാഴ്ച വരവ് നടക്കും.
ഡിസംബർ ഒന്നിനു ഏകാദശി നാളിൽ വൈകിട്ട് രഥോത്സവം.
രണ്ടിനു രാവിലെ 6.30 നു ക്ഷേത്ര കുളത്തിൽ അഷ്ട മംഗല്യ കാഴ്ചയോടെ ആറാട്ട് ഉത്സവം.
തുടർന്ന് ഉത്സവം കൊടിയിറങ്ങും
Sign in
Sign in
Recover your password.
A password will be e-mailed to you.