മയ്യഴി മേഖലയിലെ സ്കൂൾ കുട്ടികളുടെ ഏറ്റവും വലിയ കലോത്സവമായ മയ്യഴി മേളം സീസൺ ആറിന് ഓഫ് സ്റ്റേജ് മത്സരങ്ങളോടെ തുടക്കമായി.
മാഹി : പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന മയ്യഴി മേളം ഓഫ് സ്റ്റേജ് മത്സരങ്ങൾ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ടി.കെ. ഗോപിനാഥൻ മാസ്റ്റർ ചിത്രം വരച്ചു ഉദ്ഘാടനം ചെയ്തു.
മയ്യഴി മേളം കലാതിലകം പട്ടത്തിൽ ഹാട്രിക്ക് നേടിയ മിസിവ വി. ആനന്ദിൻ്റെ ഈശ്വരപ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ ആനന്ദ് കുമാർ പറമ്പത്ത് അധ്യക്ഷത വഹിച്ചു.
കെ.വി. മുരളീധരൻ, ചാലക്കര പുരുഷു,പി.സി. ദിവാനന്ദൻ, എം. മുസ്തഫ എന്നിവർ ആശംസകൾ നേർന്നു.
ശ്യാംസുന്ദർ സ്വാഗതവും കെ.കെ. രാജീവ് നന്ദിയും പറഞ്ഞു.
സത്യൻ കോളാത്ത്, കെ.വി. ഹരീന്ദ്രൻ, സദേഷ് തെക്കയിൽ കെ.വി സന്ദീവ് തുടങ്ങിയവർ നേതൃത്വം നല്കി.
ഓഫ് സ്റ്റേജ് ഇനങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നവംബർ 30നു ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ വിതരണം ചെയ്യും.