കെ. പി. രാമചന്ദ്രൻ മാസ്റ്റർ, കെ.സി. കുമാരൻ മാസ്റ്റർ ,പ്രേമരാജൻ മണ്ടോടി എന്നിവർ എൻ.ജി.ഒ സംഘ് ഭാരവാഹികൾ
പാനൂർ :
കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടായി പി.പി. രാമചന്ദ്രൻ മാസ്റ്ററും സെക്രട്ടറിയായി കെ.സി. കുമാരൻ മാസ്റ്ററും തിരഞ്ഞെടുക്കപ്പെട്ടു. പ്രേമരാജൻ മണ്ടോടിയാണ് ട്രഷറർ.
പെൻഷൻകാരുടെ ക്ഷാമബത്ത കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നും പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്നും സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് സമ്മേളനം കണ്ണൂർ ജില്ല സെക്രട്ടറി മനോജ് കാഞ്ഞിലേരി മൊകേരിയിൽ ഉദ്ഘാടനം ചെയ്തു .
പി.പി. രാമചന്ദ്രൻ മാസ്റ്റർ [ പ്രസിഡണ്ട് ] സി.ജയദേവൻ , ടി. കുശല കുമാരി [ വൈസ് പ്രസിഡണ്ടുമാർ ]
കെ.സി. കുമാരൻ മാസ്റ്റർ [സെക്രട്ടറി ]
എൻ. നാരായണൻ മാസ്റ്റർ , കെ.കെ. ശൈലജ ടീച്ചർ
[ ജോയിൻ്റ് സെക്രട്ടറിമാർ ] പ്രേമരാജൻ മണ്ടോടി[ ട്രഷറർ ]
എന്നിവർ പെൻഷനേർസ് സംഘ് പാനൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.