പാനൂർ :
മഹിള കോൺഗ്രസ്സ് പാനൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹിള സംഗമം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മഹിളാ സംഗമം കെ പി സി സി വൈസ് പ്രസിഡൻ്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലോക്കിൻ്റെ പരിധിയിൽ വരുന്ന ഏഴ് മണ്ഡലം കമ്മറ്റികൾക്കുള്ള പാലിയേറ്റീവ് കിറ്റ് വിതരണം മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ശ്രിജ മഠത്തിൽ നിർവ്വഹിച്ചു.
പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് ബിന്ദു കെ. സി യുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹിള കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഷീന ഭാസ്കർ, നിഷിദ, നിഷ നെല്ല്യാട്ട് – കെ പി സി സി മെമ്പർ വി. സുരേന്ദ്രൻ, ഡി സി സി സെക്രട്ടറിമാരായ കെ.പി. സാജു, ഹരിദാസ് മൊകേരി കെ എസ് യു ജില്ലാ പ്രസിഡൻ്റ് എം. സി. അതുൽ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി. രാമചന്രൻ മാസ്റ്റർ, ഡിസിസി മെമ്പർ കെ. രമേശൻ, ബ്ലോക്ക് ട്രഷറർ എം.എം. സുനിൽകുമാർ പാനൂർ മണ്ഡലം പ്രസിഡൻ്റ് ടി.കെ. അശോകൻ മാസ്റ്റർ, സജീവ് ഒതയോത്ത്,സുനിഷ, പ്രീത അശോക്, കെ. പി. ഹാഷം, വള്ളിൽ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.