കൂത്തുപറമ്പ് :
എം.ലക്ഷ്മണൻ മാസ്റ്റർ എഴുതിയ അനുഭവക്കുറിപ്പുകൾ, ഇങ്ക്വിലാബിനും ചെങ്കൊടിക്കുമപ്പുറം എന്ന പുസ്തകത്തിൻ്റെ പ്രകാശനം 26ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൂത്തുപറമ്പിൽ നടക്കും. സീനിയർ സിറ്റിസൺ ഓഫീസ് ടെറസിലാണ് പ്രകാശനച്ചടങ്ങ്.
കെ.സി. ഉമേഷ് ബാബു പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിക്കും. രാജേന്ദ്രൻ തായാട്ട് പുസ്തകം ഏറ്റുവാങ്ങും.
വി.ഇ.കുഞ്ഞനന്തന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ചൂര്യയി ചന്ദ്രൻമാസ്റ്റർ പുസ്തകപരിചയം നടത്തും. കലാമണ്ഡലം മഹേന്ദ്രൻ, സുരേഷ് കൂത്തുപറമ്പ് എന്നിവർ ആശംസയർപ്പിക്കും. ഗ്രന്ഥരചയിതാവ് എം.ലക്ഷ്മണൻ മാസ്റ്റർ മറുമൊഴി പറയും. സി.വി.പ്രീതൻ സ്വാഗതവും വി.സഹദേവൻ നന്ദിയും പറയും.
തളിപ്പറമ്പ് മക്തബ് ബുക്സ് ആണ് പുസ്തകപ്രസിദ്ധീകരണം നിർവ്വഹിക്കുന്നത്.