പാനൂർ :
പാനൂർ ഉപജില്ല സ്കൂൾ കലോത്സവം കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ 24 ന് വെള്ളിയാഴ്ച മുതൽ 28 ചൊവ്വാഴ്ച വരെ നടക്കും. 26 ന് ഞായറാഴ്ച മത്സരങ്ങൾ ഉണ്ടാവില്ല.
കെ.കെ.വി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളുൾപ്പെടെ സമീപത്തെ വിദ്യാലയങ്ങളിലായി 10 വേദികളിൽ മത്സരം നടക്കും. മൂവായിരത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.
25 ന് ശനിയാഴ്ച രാവിലെ പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിമിൻ്റെ അദ്ധ്യക്ഷതയിൽ കെ.പി. മോഹനൻ എം എൽ എ കലോത്സവം ഉദ്ഘാടനം ‘ ചെയ്യും. സിനി ആർട്ടിസ്റ്റ് ഗിരീഷ് നമ്പ്യാർ മുഖ്യാതിഥിയായി പങ്കെടുക്കും.
സ്കൂൾ മാനേജർ പി.കെ. സരള ലോഗോ രൂപകല്പന ചെയ്ത ഷിധിൻ ചൊക്ലിയെ ആദരിക്കും. എ ഇ ഒ ബൈജു കേളോത്ത് ഉപഹാര സമർപ്പണം നടത്തും. നഗരസഭ കൗൺസിലർ പി.കെ. പ്രവീൺ പോസ്റ്റർ തയാറാക്കിയ വ്യക്തിയെ അനുമോദക്കും.
28നു വൈകീട്ട് 5 മണിക്ക് ഷാഫി പറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കലോത്സവ പരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താസമ്മേളനത്തിൽ എ ഇ ഒ ബൈജു കേളോത്ത് , പ്രിൻസിപ്പൽ പി.വി. അൽഫോൻസ , എച്ച് എം രീഹ കെ എം , പി. ജി. ജീജാഭായ് , സി. അമീർ എന്നിവർ പങ്കെടുത്തു