Latest News From Kannur

ഡ്രൈവിംഗ് ലൈസൻസിനുള്ള റോഡ് ടെസ്റ്റ് കര്‍ശനമാകും; ഗതാഗതകമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി

0

ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഗതാഗത കമ്മീഷണർ നിർദ്ദേശം നല്‍കി. കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌ റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം.

ആർ‌ടി‌ഒകള്‍ക്കാണ് നിർദ്ദേശം നല്‍കിയത്. മോട്ടോർ ഡ്രൈവിംഗ് സ്കൂളുകള്‍ ഉദ്യോഗാർത്ഥികളെ ശരിയായ രീതിയില്‍ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാൻ MVD പരിശോധന നടത്തണമെന്നും നിർദ്ദേശം ഉണ്ട്.

റോഡ് അപകടങ്ങളില്‍ മരിക്കുന്ന കാല്‍നട യാത്രക്കാരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച്‌ ഹൈക്കോടതി ആശങ്ക ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം.

Leave A Reply

Your email address will not be published.