ഇരിട്ടി : പ്രമുഖ ഗാന്ധിയനും കേരള സർവ്വോദയ മണ്ഡലം മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മുഴക്കുന്ന് പന്തീരടി പി. കൃഷ്ണൻ നമ്പീശൻ (92) അന്തരിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്കൂൾ റിട്ട. അധ്യാപകനായിരുന്നു. മാറാട് കലാപവേളയിൽ മൂന്നു മാസത്തോളം കലാപ പ്രദേശത്ത് താമസിച്ച് സമാധാന പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. മദ്യ വിരുദ്ധ പ്രവർത്തകനായ ഇദ്ദേഹം കണ്ണൂർ ജില്ലയിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ സമാധാന പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചിട്ടുണ്ട്. തിരുനാവായ സർവ്വോദയ മേളയുടെ സംഘാടക പ്രധാനികളിൽ ഒരാളായിരുന്നു. ഭാര്യ: ആടഞ്ചേരി ഭാർഗ്ഗവി അമ്മ. മക്കൾ : കവിത (അമേരിക്ക), കലേഷ്(കെ.എസ്.ആർ.ടി.സി.കണ്ണൂർ) മരുമക്കൾ:പി.എം. സതീശൻ, ആര്യാദേവി. സംസ്കാരം (20.10.2025) തിങ്കളാഴ്ച 11 മണിക്ക് വീട്ടു വളപ്പിൽ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.