Latest News From Kannur

തപാൽ ഫിലാറ്റിലിക് എക്സ് ബിഷൻ സമാപിച്ചു.

0

കണ്ണൂർ : കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ. നേതൃത്വത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ദ്വിദിന കണ്ണൂർ ജില്ലാ ഫിലാറ്റലിക് എക്സിബിഷൻ കണ്ണൂർ – പെക്സ് -2025 സമാപിച്ചു. സമാപനം കോഴിക്കോട് ഉത്തര മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ സയീദ് റഷീദ് ഉദ്ഘാടനം ചെയ്തു. കണ്ടൽക്കാട് – സ്പെഷൽ തപാൽ കവർ പോസ്റ്റ് മാസ്റ്റർ ജനറൽ പ്രകാശനം ചെയ്തു. ഉത്തര മേഖല പോസ്റ്റൽ ഡയരക്ടർ വി.ബി.ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഫിലാറ്റിക് എക്സിബിഷൻ ജൂറി അനിൽ റെഡി, പാലക്കാട് സീനിയർ പോസ്റ്റൽ സൂപ്രണ്ട് ഡബ്ല്യു. നാഗാദിത്യ കുമാർ കണ്ണൂർ പോസ്റ്റൽ സൂപ്രണ്ട് സി.കെ.മോഹനൻ, തലശ്ശേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് പി.സി.സജീവൻ, കണ്ണൂർ ഫിലാറ്റിലിക് ക്ലബ്ബ് പ്രസിഡന്റ് കെ.വി.മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. ഫിലാറ്റിലിസ്റ്റുകളെയും സ്റ്റാമ്പ് ഡിസൈനിങ്ങ്, കത്തെഴുത്ത്, ഫിലാറ്റലിക് ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് പോസ്റ്റ് മാസ്റ്റർ ജനറലും പോസ്റ്റൽ ഡയരക്ടറും ഉപഹാരങ്ങൾ നൽകി.
കത്തെഴുത്ത് മത്സരത്തിൽ നുഹാൻ നജ്മ (ഭാരതീയ വിദ്യാമന്ദിർ, കണ്ണൂർ ), ഭാഗ്യശ്രീ രാജേഷ് (ഉർസുലിൻ സീനിയർ സെക്കന്ററി സ്കൂൾ, പയ്യാമ്പലം), ആരവ് മനോലി (ഭാരതീയ വിദ്യാമന്ദിർ, കണ്ണൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
സ്റ്റാമ്പ് ഡിസൈൻ മത്സരത്തിൽ ഭാഗ്യശ്രീ രാജേഷ് (ഉർസുലിൻ സീനിയർ സെക്കന്ററി സ്കൂൾ, പയ്യാമ്പലം), എസ്.വി. ഹയാ ഫാത്തിമ (ഭാരതീയ വിദ്യാഭവൻ, കണ്ണൂർ), വി.വി.മിൻഹ ഷെറിൻ(കേന്ദ്രീയ വിദ്യാലയ, കണ്ണൂർ )എന്നിവർ
യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ഫിലാറ്റലിക് ക്വിസ് മത്സരത്തിൽ ധനുർവേദ് രാജേഷ് (സെന്റ് മൈക്കിൾസ് ഹൈസ്കൂൾ, കണ്ണൂർ ),. വി.വി.മിൻഹ ഷെറിൻ (കേന്ദ്രീയ വിദ്യാലയ, കണ്ണൂർ ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. ടി. അഭിരാമി (എസ്.എൻ. വിദ്യാമന്ദിർ തളാപ്പ് ), അമൻ എൽ ബിനോയ് (സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ )- ഇരുവരും മൂന്നാം സ്ഥാനം പങ്കിട്ടു. ബർണ്ണശ്ശേരി നായനാർ അക്കാദമി ഹാളിൽ 100 ഫ്രൈമുകളിലായി 1600 ലധികം സ്റ്റാമ്പുകൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ബ്രിട്ടീഷ് ഇന്ത്യാ- കലക്ഷൻസ്, മഹാത്മാ ഗാന്ധിയുടെ ജീവിതം ആലേഖനം ചെയ്യുന്ന വ്യത്യസ്ത സ്റ്റാമ്പുകൾ, തിരുവിതാംകൂർ-കൊച്ചി സ്റ്റാമ്പുകളുടെ ശേഖരണം, ചരിത്രം വിളിച്ചോതുന തീവണ്ടിയുടെ ചിത്രങ്ങൾ അടങ്ങിയ സ്റ്റാമ്പുകൾ, ക്രിക്കറ്റ്, ആന ഉൾപ്പടെയുള്ള മൃഗങ്ങളുടെ ചിത്രങ്ങളുടെ ശേഖരണവും ശാസ്ത്ര സാങ്കേതിക രംഗത്തുള്ള ഇന്ത്യയുടെ കുതിപ്പ് അനാവരണം ചെയ്യുന്ന വിവിധ സ്റ്റാമ്പുകൾ, അന്റാർട്ടിക്ക വൻകരയിൽ നിന്നുള്ള കത്തുകൾ ഉൾപ്പടെ സ്റ്റാമ്പുകൾ പ്രദർശനത്തിൽ മുഖ്യ ഇനങ്ങളാണ്. ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും പ്രദർശനം വീക്ഷിക്കാൻ എത്തുകയുണ്ടായി. പ്രദർശന നഗരിയിൽ “സേ നോ ടു ഡ്രഗ്‌സ്‌” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം നടത്തി. തപാൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാ പരിപാടികൾ അരങ്ങേറി.

Leave A Reply

Your email address will not be published.