Latest News From Kannur

ബെംഗളൂരുവിന് സമീപം ഹൊസൂരിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

0

ബെംഗളൂരു: കർണാടക – തമിഴ്‌നാട് അതിർത്തിയിലെ ഹൊസൂരിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര ദമ്പതികളുടെ മകൻ ജി സ്വായൂജ് (28), കോഴിക്കോട് മാറാട് കാഞ്ചി നിലയത്തിൽ മഹേഷ് കുമാർ-രാജലക്ഷ്മി ദമ്പതികളുടെ മകൻ വിജയരാജ് (28) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച പുലർച്ചെ 3 മണിയോടെ ഹൊസൂർ സിപ്കോട്ട് വ്യവസായ മേഖലയിലെ നിർമ്മാണത്തിലുള്ള പുതിയ പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. യാത്രക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. സായൂജ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിജയരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൊസൂരിലെ സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ഹൊസൂർ ഗവണ്മെന്റ് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ഹൊസൂർ കൈരളി സമാജം പ്രവർത്തകർ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്‌തു. മൃതദേഹങ്ങൾ നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

Leave A Reply

Your email address will not be published.