പാനൂർ :
രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി -ജെ.പി – ലോഹ്യ പക്ഷാചരണം സംഘടിപ്പിച്ചു. പുത്തൂർ പിആർ ജന്മശതാബ്ദി മന്ദിരത്തിൽ ദേശീയ നിർവ്വാഹക സമിതിയംഗം കെ.പി.മോഹനൻ
എംഎൽഎ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിൻ്റെ ആത്മബലം നിലനിർത്തുന്നതിൽ ഈ മൂന്ന് മഹാരഥന്മാർ വഹിച്ച പങ്ക് വളരെ വലുതാണെന്നും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെ പിടിച്ച് രാജ്യത്തിന് ഇനിയും ഏറെ മുന്നേറാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് പി.ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ, എൻ.ധനഞ്ജയൻ, കരുവാങ്കണ്ടി ബാലൻ, ടി.പി.അനന്തൻ മാസ്റ്റർ, എം.കെ.രഞ്ജിത്ത്, ശ്രീജ എം ചെണ്ടയാട് എന്നിവർ സംസാരിച്ചു. വി.പി.മോഹനൻ സ്വാഗതവും കെ.പി.നന്ദനൻ നന്ദിയും പറഞ്ഞു.