പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്കൂൾ കലോത്സവത്തിൻ്റെ ആലോചനായോഗം പ്രിയദർശിനി ഹാളിൽ നടന്നു. മയ്യഴിയിലെ മുഴവൻ സർക്കാർ – സ്വകാര്യ വിദ്യാലയങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന കലോത്സവം 2025 നവംബർ 23 ന് ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിലും 29,30 തിയ്യതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിലും വെച്ച് നടത്താൻ തീരുമാനിച്ചു. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കോളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് കുമാർ പറമ്പത്ത്, കെ.കെ.രാജീവ്, ശ്യാം സുന്ദർ, ഡോ:കെ.ചന്ദ്രൻ, എം. മുസ്തഫ മാസ്റ്റർ, എം.എ.കൃഷ്ണൻ, ജവഹർ മാഷ്, സി.സജീന്ദ്രൻ, എൻ.രാജീവൻ മാസ്റ്റർ, പി.കെ.ശ്രീധരൻ മാസ്റ്റർ, സജീവൻ മാസ്റ്റർ, പി.കെ. ജയതിലകൻ മാസ്റ്റർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.