Latest News From Kannur

അമ്മേ നാരായണ ദേവീ നാരായണ. മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം, -പെരിങ്ങാടി.

0

പ്രിയഭക്തജനങ്ങളെ

ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശ വും പുന്നരുദ്ധാരണ പ്രവർത്തനങ്ങളും നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുകയാണ്. ഇതിൻ്റെ മുന്നോടിയായി ശ്രീകോവിൽ നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന ബാലാലയ പ്രതിഷ്ഠ ഒക്ടോബർ 15ന് ബുധൻ പകൽ 11ന് ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടക്കുകയാണ്. വിശിഷ്ട പൂജാദി കർമങ്ങളോടെ നടക്കുന്ന ബാലാലയ പ്രതിഷ്ഠാകർമ്മത്തിൽ പങ്കടുക്കാൻ മുഴുവൻ വിശ്വാസികളെയും ക്ഷണിക്കുന്നു. പ്രതിഷ്ഠാദിനത്തിൽ അന്നദാനവും ഉണ്ടായിരിക്കും. പുണ്യകർമത്തിൽ പങ്കടുക്കുവാനായി എല്ലാവരും ബുധനാഴ്ച ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

ഭക്ത്യാദരങ്ങളോടെ,
സെക്രട്ടറി
ശ്രീ വാണുകണ്ട കോവിലകം
ഭഗവതി ക്ഷേത്രം

Leave A Reply

Your email address will not be published.