മാഹി : സുന്ദര മോഹന വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ബി എം എസ് ദക്ഷിണ ക്ഷേത്രീയ സഹ: സംഘടന സിക്രട്ടറി എം.പി. രാജീവൻ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് വിശ്വാസികൾ ആരാധിച്ച് പൂജിക്കുന്ന അയ്യപ്പ സ്വാമിയുടെ സ്വർണം കൊള്ളയടിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി മുന്നറ്റേ മെന്ന മുദ്രാവാക്യമുയർത്തി ന്യൂമാഹിയിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. രാജീവൻ.
നിത്യോപയോഗ സാധനങ്ങളുടെ അടക്കം സർവ്വ മേഖലയിലും വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാനമ്പർക്കാർ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. ക്ഷേമനിധി പെൻഷൻ കുടിശ്ശികയായി കിടക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഡി എ കുടിശ്ശികയായി ഇതുവരെ നൽകിട്ടില്ല. സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷൻ ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഇങ്ങനെ സർക്കാരിൻ്റ അനാസ്ഥകൾ നിരവധിയാണെന്നും ബി എം എസ് ശക്തമായ തൊഴിലാളി പ്രക്ഷോഭവുമായി സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധനയ്ങ്ങൾക്കെതിരെ തെരുവിലിറങ്ങുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ഒളവിലം തൃക്കണ്ണാപുരം ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച പദയാത്ര ജില്ല സിക്രട്ടറി ഇ.രാജേഷ് ഉദ്ഘാടനം ചെയ്തു. പാത്തിക്കൽ, പള്ളിപ്രം, പെരിങ്ങാടി പോസ്റ്റാഫീസ്, മമ്മി മുക്ക്, കല്ലായി അങ്ങാടി തുടങ്ങിയ സ്ഥലങ്ങിൽ നൽകിയ സ്വീകരണങ്ങൾക്കു ശേഷം പദയാത്ര ന്യൂമാഹിടൗണിൽ സമാപിച്ചു. മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി. കൃഷ്ണൻ ജില്ല ജോയിൻ്റ് സിക്രട്ടറിമാരായ കെ.ടി. സത്യൻ, കെ.ടി. കെ. ബിനീഷ്, ജില്ല വൈസ് പ്രസിഡണ്ട് എം. പ്രസന്നൻ, അനീഷ് കൊള്ളുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു. ജാഥ ലീഡർ വിനീഷ് മമ്പള്ളി നന്ദി പറഞ്ഞു, പദയാത്രയ്ക്ക് യു.സി ബാബു, കെ. ശശി, കെ.രൂപേഷ്, പി.കെ.ദയാനന്ദൻ, പി.പ്രദീപൻ, കെ.കെ. സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.