തലശ്ശേരി :
കതിരൂർ ടി. കെ.ദിലീപ് കുമാറിൻ്റെ നാലാമത് പുസ്തകം, വീടാരത്തോട് എന്ന ഹാസ്യകവിതയുടെ പ്രകാശനം തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ. എം. ജമുനാ റാണി ടീച്ചർ നിർവ്വഹിച്ചു.
റവ.ഡോ. ജി. എസ്. ഫ്രാൻസിസ് പുസ്തകം ഏറ്റുവാങ്ങി. മുദ്രപത്രം മാസിക പത്രാധിപർ പി.ജനാർദ്ദനൻ അധ്യക്ഷനായ ചടങ്ങിൽ വി.ഇ. കുഞ്ഞനന്തൻ പുസ്തകപരിചയം നിർവ്വഹിച്ചു.
കെ. തിലകൻ, ചൂര്യയി ചന്ദ്രൻ, എൻ. സിറാജുദ്ദീൻ, ഒ.പി.ശൈലജ എന്നിവർ ആശംസയർപ്പിച്ചു. ഗ്രന്ഥരചയിതാവ് കതിരൂർ ടി.കെ ദിലീപ് കുമാർ കാവ്യാലാപനം നടത്തി. എം. രാജീവൻ സ്വാഗതവും അഡ്വ. മുഹമ്മദ് ശബീർ കൃതജ്ഞതയും പറഞ്ഞു.