Latest News From Kannur

അശോകൻ മാസ്റ്റർ ചരമവാർഷികാചരണം

0

കുന്നോത്ത് പറമ്പ് :

കണ്ണൂർ ഡിസിസിയുടെ മുൻ പ്രസിഡണ്ടും ( ആക്ടിംഗ് ) കുന്നോത്തു പറമ്പിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വി. അശോകൻ മാസ്റ്ററുടെ പതിനേഴാം ചരമവാർഷിക ദിനം കുന്നോത്ത്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സി.പുരുഷു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം എഐസിസി മെമ്പർ വി. എ. നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ വി. സുരേന്ദ്രൻ മാസ്റ്റർ, മമ്പറം ദിവാകരൻ, ഡിസിസി സെക്രട്ടറിമാരായ കെ. പി. സാജു, സന്തോഷ് കണ്ണമ്പള്ളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ മാസ്റ്റർ, കെ. രമേശൻ മാസ്റ്റർ, സി. വി. എ. ജലീൽ മാസ്റ്റർ, കെ. ഭാസ്കരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കുന്നോത്ത് പറമ്പ് മണ്ഡലം പ്രസിഡണ്ട് കെ. അശോകൻ സ്വാഗതവും പുത്തൂർ മണ്ഡലം പ്രസിഡണ്ട് വിജീഷ് കെ. പി. നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിലും പുഷ്പാർച്ചനയിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.

Leave A Reply

Your email address will not be published.