പാനൂർ :
പാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കായിക മേള തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു.
പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ പി.കെ. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് കായിക മേളയ്ക്ക് ആതിഥ്യമുരുളുന്നത്.
പ്രിന്‍സിപ്പല്‍ ശ്രീജ അധ്യക്ഷയായി. പിടിഎ പ്രസിഡണ്ട് സമീര്‍ പറമ്പത്ത്, പാനൂര്‍ എഇഒ ബൈജു കേളോത്ത്, പിടിഎ വൈസ് പ്രസിഡണ്ട് സുനില്‍ കുമാര്‍, എച്ച് എം ഫോറം സെക്രട്ടറി നജീബ് മാസ്റ്റര്‍, ബിപിഒ ഷിമ്മി സഖീഷ്,. റിനീഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
നീരജ് ബാബു സ്വാഗതവും പ്രധാനധ്യാപകന്‍ പ്രശാന്ത് നന്ദിയും പറഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എല്‍ പി , യു പി , ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും