Latest News From Kannur

പോത്തുമായി പ്രതീകാത്മക സമരം നടത്തി ഏകോപന സമിതി

0

മാഹി : മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട മാഹി നഗരസഭയുടെയും, തെരുവ് വിളക്കുകൾ കത്താത്തതുമായി ബന്ധപ്പെട്ടതും, തെരുവുനായ ശല്യവും, ഹൈവേ ദിശാസൂചിക ബോർഡുകൾ സ്ഥാപിക്കാത്തതിനെതിരായും, മേഖല നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങളിൽ നിസ്സംഗത പുലർത്തുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടത്തിനെതിരായി സമരത്തിൽ പ്രതീകാത്മകമായി പോത്തിനോട് വേദം ചൊല്ലുന്ന സമര രീതി മാഹി സിവിൽ സ്റ്റേഷനു മുന്നിൽ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്നു.
ധർണാ സമരം ഷാജി പിണക്കാട്ടിന്റെ അധ്യക്ഷതയിൽ ചെയർമാൻ കെ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും, ട്രഷറർ അഹമ്മദ് സെമീർ നന്ദിയും പറഞ്ഞു. കെ. കെ. ശ്രീജിത്ത്, അനൂപ് കുമാർ, എ. വി. യൂസഫ്, പി. പി. റഹീസ്, കെ. ഭരതൻ, ദിനേശ് പൂവച്ചേരി, സമദ് ഫാഷൻ ലൈറ്റ്, സഫീർ സ്കൈ ലൈറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.

 

Leave A Reply

Your email address will not be published.