പാനൂർ :
സോഷ്യലിസ്റ്റും, ജനതാദൾ ജില്ലാ സെക്രട്ടറിയുമായിരുന്ന തായാട്ട് ഗംഗാധരൻ്റെ പതിനാറാം ചരമവാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് കെ.പി മോഹനൻ എം എൽ എ നേതൃത്വം നൽകി.
രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ, കരുവാങ്കണ്ടി ബാലൻ, രാജേന്ദ്രൻ തായാട്ട്, പന്ന്യന്നൂർ രാമചന്ദ്രൻ, കുടുംബാംഗങ്ങൾ, ആർ.ജെ.ഡി പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.