മാഹി മാഹിയിലെ പ്രമുഖതാവാടായ ചാലക്കരയിലെ കണ്ടോത്ത് പൊയിൽ തറവാട് കുടുംബ സംഗമം . ചാലക്കര പി.എം. ശ്രീ.ഉസ്മാൻ ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
ഡോ ഭാസ്ക്കരൻ കാരായി ഉദ്ഘടനം ചെയ്തു
കെ.പി.ശ്രീധരൻ അധ്യക്ഷതവഹിച്ചു.
മാഹി പൊലീസ് സി ഐ പി എ അനിൽകുമാർ മുഖ്യ ഭാഷണം നടത്തി.
ചാലക്കര പുരുഷു, കെ പി ലക്ഷ്മണൻ , കെ പി രമേശൻ, ടി ശശികുമാർ സംസാരിച്ചു.
മുതിർന്ന കുടുംബാംഗം കെ.പി. ശാന്ത, വസന്ത കൊട്ടിയൂർ, സി ഐ അനിൽ കുമാർ ,
ഡോ ഭാസ്കരൻ കാരായി, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികൻ ഇ എസ് ശ്രീജേഷ്, മാധ്യമപ്രവർത്തകൻ രാഗിൽ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു
കെ ടി സജീവൻ സ്വാഗതവും ടി ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് തിരുവാതിര, ഗോത്ര നടനം ഉൾപ്പടെയുള്ള ഓണക്കളികളും , ഊഞ്ഞാലാട്ടം, കൂറ്റൻ പൂക്കളം വിവിധ കലാപരിപാടികളും , ഓണ സദ്യയും ഒരുക്കി. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചിത്ര വിവരണം: ചാലക്കര കണ്ടോത്ത് പൊയിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തവർ