തലശ്ശേരി: കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി സപ്തംബർ 15 ന് കാസർഗോഡ് മുതൽ 27 ന് തിരുവനന്തപുരം വരെ നടത്തുന്ന പൊതു വിദ്യാഭ്യാസ പരിവർത്തനയാത്ര ” *മാറ്റൊലി* ” സെപ്തംബർ 17ന് രാവിലെ 10 മണിക്ക് തലശ്ശേരിയിൽ എത്തുന്നു. തലശ്ശേരിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാനുള്ള സ്വാഗത സംഘം രൂപീകരണ യോഗം കെ പി സി സി നിർവ്വാഹക സമിതി അംഗം സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എം കെ അരുണ, സംസ്ഥാന സെക്രട്ടറി പി പി ഹരിലാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ , എൻ.ജി.ഒ അസോസിയേഷൻ നേതാവ് പി.പ്രദീപൻ ,
പി. വി വത്സലൻ , രാജേന്ദ്രൻ , സി വി എ ജലീൽ, ദീപക് തയ്യിൽ, കെ റസാഖ്, കെ രാജേഷ്, തുടങ്ങിയവർ പ്രസംഗിച്ചു, എൽ എസ് പ്രഭു മന്ദിരത്തിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുധീർ കുമാർ സ്വാഗതവും, പി. നിജേഷ് നന്ദിയും പറഞ്ഞു